14 April Wednesday

കരിപ്പൂരില്‍ 42 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 2, 2021

പ്രതീകാത്മക ചിത്രം

കരിപ്പൂര്‍> അനധികൃതമായി കടത്താന്‍ ശ്രമിച്ച  ഒരുകിലോ സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍. ഷാര്‍ജയില്‍നിന്നും എയര്‍ അറേബ്യ വിമാനത്തില്‍ കരിപ്പൂരിലെത്തിയ മലപ്പുറത്തെ മുഹമ്മദ് ഹാരിസിനെ (46)യാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.

 ഗുളിക രൂപത്തിലാക്കി ശരീരത്തില്‍ ഒളിച്ചുവച്ച് കടത്താന്‍  ശ്രമിച്ച 1078 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഇതിന് 42 ലക്ഷം രൂപ വിലവരും. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

   കസ്റ്റംസ് ഡെപ്യൂട്ടി കമീഷണര്‍ ടി എ കിരണ്‍, സൂപ്രണ്ടുമാരായ ഇസാഖ് വര്‍ഗീസ്, എം പ്രകാശ്, എം ഉമാദേവി, ഇന്‍സ്‌പെക്ടര്‍മാരായ എന്‍ റഹീസ്, അരവിന്ദ്, രോഹിത്, ശില്‍പ്പ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്..

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top