16 January Saturday

സ്വർണം വാങ്ങാനുള്ള ആളുകളെയും റമീസ്‌ കണ്ടെത്തി; സമാഹരിച്ചത് നൂറ് കോടിയോളം രൂപയുടെ നിക്ഷേപം

വെബ് ഡെസ്‌ക്‌Updated: Sunday Jul 26, 2020

കൊച്ചി > വിദേശത്ത്‌ നിന്നെത്തിക്കുന്ന സ്വർണം വാങ്ങാനും ആളുകളെ കണ്ടെത്തിയത്‌ പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ കെ ടി റമിസാണെന്ന്‌ കസ്‌റ്റംസ്‌. കേരളത്തിലെത്തിച്ച സ്വർണം വിവിധ ആളുകളിലേക്ക്‌ കൈമാറ്റപ്പെട്ടുവെന്നും ഇതേക്കുറിച്ച്‌ വ്യക്തമായ തെളിവ്‌ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ്‌ വ്യക്തമാക്കി.

സ്വർണക്കടത്തിന്‌ നൂറ്‌ കോടിയോളം രൂപയുടെ നിക്ഷേപമാണ്‌ സമാഹരിച്ചത്‌. ഇതിന്റെയും ആസൂത്രണം റമീസിനായിരുന്നു. നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയാൽ പിടിക്കപെടില്ലെന്ന ആശയവും റമീസിന്റേതായിരുന്നു. ഇക്കാര്യം സ്വപ്‌ന കസ്‌റ്റംസിനോട്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌. റമീസിന്‌ ദേശ വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിത്തമുണ്ടെന്ന്‌ സംശയിക്കുന്നതായി സന്ദീപ്‌ ദേശീയ അന്വേഷണ ഏജൻസിയോട്‌ പറഞ്ഞിരുന്നു.

ലോക്‌ഡൗൺകാലത്ത്‌ പരമാവധി സ്വർണം കടത്താൻ നിർദേശിച്ചത്‌ റമീസാണ്‌. ഇക്കാലയളവിൽമാത്രം 18 തവണയായി 180 കിലോ സ്വർണമാണ്‌ എത്തിച്ചത്‌. നിയമപരമായ വീഴ്‌ചകളില്ലാതിരിക്കാൻ പഴുതടച്ച അന്വേഷണമാണ്‌ കസ്‌റ്റംസ്‌ നടത്തുന്നത്‌. അന്വേഷണ പുരോഗതി സാമ്പത്തിക കുറ്റങ്ങൾ പരിഗണിക്കുന്ന കോടതിയെ ദിവസവും അറിയിക്കുന്നുണ്ട്‌. നയതന്ത്ര ബാഗേജ്‌ വഴി 30 കിലോ സ്വർണം കടത്തിയ കേസിന്റെ അന്വേഷണം 80 ശതമാനവും പൂർത്തിയായി. യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടും കേസിലെ മറ്റ്‌ പ്രതികൾക്കുമായും ദുബായ്‌ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ്‌ നടക്കാനുള്ളത്. ഇതിനായി വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ട്‌. സ്വപ്‌നയേയും സന്ദീപിനെയും കസ്‌റ്റഡിയിൽ വാങ്ങുന്നതിന്‌ കസ്‌റ്റംസ്‌ തിങ്കളാഴ്‌ച സാമ്പത്തിക കുറ്റങ്ങൾ പരിഗണിക്കുന്ന കോടതിയിൽ അപേക്ഷ നൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top