05 June Monday

പേനയുടെ റീഫില്ലറിലും സ്വർണക്കടത്ത്‌: കരിപ്പൂരിൽ 1.3 കിലോ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

കരിപ്പൂർ> പേനയുടെ റീഫില്ലറിലും വസ്‌ത്രത്തിലും ശരീരത്തിലുമായി ഒളിപ്പിച്ച്‌ കടത്താൻ ശ്രമിച്ച 1.3 കിലോ സ്വർണം കരിപ്പൂരിൽ പിടികൂടി. ദുബായ്‌, ജിദ്ദ എന്നിവിടങ്ങളിൽനിന്നും എത്തിയ മൂന്ന്‌ യാത്രക്കാരിൽനിന്നാണ്‌ 70 ലക്ഷം രൂപയുടെ  1.3 കിലോ സ്വർണം കസ്റ്റംസ് പിടികൂടിയത്‌.

ദുബായിൽനിന്ന് എത്തിയ മലപ്പുറം കെ പുരം സ്വദേശി  വെള്ളാടത്ത്  ഷിഹാബാണ് സ്വർണ റീഫില്ലുകളുമായി പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന  ബാഗേജിലെ നാലു ബോൾ പോയിന്റ് പേനകൾ വിശദമായി പരിശോധിച്ചപ്പോഴാണ്‌ രണ്ടു ലക്ഷം രൂപയുടെ 42 ഗ്രാം വരുന്ന നാലു റോഡുകളാക്കിയ സ്വർണം കണ്ടെത്തിയത്‌.   

ദുബായിൽനിന്ന് എത്തിയ കാഞ്ഞങ്ങാട് സ്വദേശി ബേലികോത്ത് ഷാനവാസിൽനിന്ന് 1116 ഗ്രാം സ്വർണമാണ്‌  കണ്ടെടുത്തത്‌. ഇയാളുടെ വസ്‌ത്രങ്ങളിൽ സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ച നിലയിലായിരുന്നു.  ജിദ്ദയിൽനിന്ന് എത്തിയ ശിവപുരം സ്വദേശി പറയരുകുന്നുമ്മേൽ അൻസിൽനിന്ന് 795 ഗ്രാം സ്വർണസംയുക്തം കണ്ടെടുത്തു. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്തിയത്. 40  ലക്ഷം രൂപ വില വരുന്ന സ്വർണമിശ്രിതമാണ് കണ്ടെടുത്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top