കൊച്ചി> തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ . നേരത്തെ അറസ്റ്റിലായ മലപ്പുറം സ്വദേശി റമീസുമായി ബന്ധമുള്ളവരെയാണ് ഇപ്പോള്‍ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
നിരവധി സ്വര്‍ണക്കടത്തു കേസുകളിലെ പ്രതികളായ മുവാറ്റുപുഴ സ്വദേശി ജലാലും മറ്റു രണ്ടുപേരുമാണ് അറസ്റ്റിലായത്.
തിരുവനന്തപുരം, ഡല്‍ഹി, ബെംഗളൂരു വിമാനത്താവളങ്ങളിലൂടെയുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ ജലീലിന് എതിരെയുണ്ട്. ഇതുവരെ കസ്റ്റംസിനോ ഡി.ആര്.ഐയ്ക്കോ ഇയാളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല.
സ്വപ്ന സുരേഷും സന്ദീപും സരിത്തും ചേര്‍ന്ന് രാജ്യത്തേക്ക് എത്തിച്ച നാല്പത് കോടിയോളം വിലമതിക്കുന്ന സ്വര്‍ണം ജലാലും സംഘവുമാണ് ഇടപാട് നടത്തിയിരിക്കുന്നതെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..