29 September Tuesday

ഇരുപതിലധികം തവണ സ്വർണം കടത്തി

സ്വന്തം ലേഖകൻUpdated: Sunday Aug 2, 2020

കൊച്ചി> നയതന്ത്ര ബാഗേജ്‌ വഴി 180 കിലോയോളം സ്വർണമെത്തിച്ചതായി സ്വപ്നയും സന്ദീപും കസ്‌റ്റംസിന്‌ മൊഴി നൽകി. 2019 മുതൽ സ്വർണക്കടത്ത്‌ തുടങ്ങി. ഇരുപതിലധികം തവണ നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തി. ഒരോ തവണയും 1000 മുതൽ 1500 ഡോളർവരെ അറ്റാഷെയ്‌ക്ക്‌ പ്രതിഫലമായി നൽകി. ആദ്യം അഞ്ചുമുതൽ പത്ത്‌ കിലോവരെ കടത്തി. ഓരോ തവണയും അറ്റാഷെ കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടു. ഇതോടെ  കൊണ്ടുവരുന്ന സ്വർണത്തിന്റെ അളവ്‌ കുറച്ചുപറയാൻ തുടങ്ങിയതായും സ്വപ്ന മൊഴി നൽകി.

ചാർട്ടേഡ്‌ അക്കൗണ്ടിന്റെയും തന്റെയുംപേരിൽ ജോയിന്റ്‌ അക്കൗണ്ട്‌ തുടങ്ങാൻ ബാങ്കിൽ പരിചയപ്പെടുത്തിയത്‌ എം ശിവശങ്കറാണെന്നും സ്വപ്ന ചോദ്യം ചെയ്യലിൽ പറഞ്ഞു.
 തന്റെയും ശിവശങ്കറിന്റെയും ആദായനികുതി വിവരങ്ങൾ കൈകാര്യം ചെയ്‌തിരുന്നത്‌ ഈ അക്കൗണ്ടന്റാണെന്നും ശിവശങ്കറിന്‌ സ്വർണക്കടത്തിൽ പങ്കില്ലെന്നും സ്വപ്‌ന പറഞ്ഞു.  കസ്‌റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന്‌ സ്വപ്‌നയെയും സന്ദീപിനെയും എൻഐഎ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു.  ആന്റിജൻ പരിശോധന നടത്തിയശേഷം ഇരുവരെയും ജില്ലാ ജയിലിലേക്ക്‌ മാറ്റി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top