18 June Friday

സന്ദീപും സരിത്തും സ്വര്‍ണം കടത്തിയതിന് തെളിവെവിടെ; ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോടതി

വെബ് ഡെസ്‌ക്‌Updated: Thursday Apr 29, 2021

കൊച്ചി> സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്  വിചാരണക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ സന്ദീപ് നായര്‍ക്കും സരിത്തിനും ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് വിചാരണക്കോടതി ഇഡി അന്വേഷണത്തെ നിശിതമായി വിമര്‍ശിച്ചത്.

സന്ദീപും സരിത്തും 21 തവണ സ്വര്‍ണം കടത്തിയതിന് തെളിവ് എവിടെയെന്ന് വിചാരണക്കോടതി ചോദിച്ചു.  21 തവണ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയെന്ന് പറയുമ്പോഴും ഇതിന് തെളിവ് ഹാജരാക്കാന്‍ ഇഡിക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി

 പ്രതികളുടെ കുറ്റസമ്മതമൊഴിയല്ലാതെ മറ്റ് തെളിവുകള്‍ ഹാജരാക്കാന്‍ ഇഡിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു. അതേസമയം പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇഡി വ്യക്തമാക്കി.

സന്ദീപും സരിത്തുമാണ് സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍മാരെന്ന് തെളിയിക്കാനും കഴിഞ്ഞിട്ടില്ല. കേസിന്റെ അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത്.

കോവിഡ് വ്യാപന സാഹചര്യങ്ങളും കോടതി കണക്കിലെടുത്തു. കേസിലെ രണ്ടും നാലും പ്രതികളായ സ്വപ്നയ്ക്കും ശിവശങ്കറിനും ജാമ്യം ലഭിച്ചതിനാല്‍ ഇവര്‍ക്കും ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ഉത്തരവില്‍ വിചാരണക്കോടതി വ്യക്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top