16 September Monday

മുത്തങ്ങയിൽ ബസ്‌യാത്രക്കാരനിൽനിന്ന്‌ 111 പവൻ സ്വർണം പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019

വയനാട്‌> ബത്തേരി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ ബസ് യാത്രക്കാരനിൽ നിന്നും 888 ഗ്രാം (111 പവൻ) സ്വർണ ബിസ്ക്കറ്റുകൾ പിടികൂടി.

വെള്ളിയാഴ്ച വൈകീട്ട് മൈസൂരു ഭാഗത്ത് നിന്നും ചെക്ക് പോസ്റ്റിലെത്തിയ കെ എസ് ആർ ടി സി ബസിലെ യാത്രക്കാരൻ മലപ്പുറം സ്വദേശി എം ഷെജ്‌വാനിൽ നിന്നാണ് സ്വർണ ബിസ്ക്കറ്റുകൾ പിടികൂടിയത്.  സർക്കിൾ ഇൻസ്പെക്ടർ ടി എം മജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടി കൂടിയ സ്വർണം ജി എസ് ടി വകുപ്പിന് കൈമാറി.


പ്രധാന വാർത്തകൾ
 Top