09 August Sunday

സന്ദീപ്‌ ബിജെപിയ്‌ക്ക്‌ വേണ്ടി "മരിച്ച്‌ കിടന്ന്‌' പണിചെയ്യും; ചാലയിലെ ബിജെപി കൗൺസിലറുടെ കൂടെയാണ്‌ എപ്പോഴും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020

തിരുവനന്തപുരം > സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ സന്ദീപ് നായർ സിപിഎം പ്രവർത്തകനാണെന്ന മാധ്യമവാർത്തകൾക്കെതിരെ പൊട്ടിത്തെറിച്ച് സന്ദീപിന്റെ മാതാവ് ഉഷ. കൈരളി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ മകൻ ബിജെപി പ്രവർത്തകനാണെന്ന് ഉഷ വെളിപ്പെടുത്തിയത്.

സന്ദീപ് വോട്ട് ചെയ്യുന്നത് ബിജെപിയ്ക്കാണെന്ന് ഉഷ പറയുന്നു. ബിജെപിക്ക് വേണ്ടി 'മരിച്ച് കിടന്ന്' പണി ചെയ്യും. ബിജെപിയുടെ സ്ഥാനാർത്ഥികൾക്കായി സന്ദീപ് തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വരെ നടത്താറുണ്ട്. ബിജെപിയുടെ ചാലയിലെ വാർഡ് കൌൺസിലർ എസ് കെ പി രമേശുമായി സന്ദീപിന് അടുത്ത് ബന്ധമുണ്ടെന്നും ഉഷ കൂട്ടിച്ചേർത്തു.

സിപിഐ എമ്മുമായി സന്ദീപിന്‌ ഒരു ബന്ധവുമില്ല. എന്നെപ്പോലും വോട്ട്‌ ചെയ്യാൻ പോകാൻ സമ്മതിക്കാറില്ല. മനോരമയിലും ഏഷ്യാനെറ്റിലുമടക്കം വന്നത്‌ ഇല്ലാത്ത കാര്യങ്ങളാണ്‌. പറയാത്ത കാര്യം വച്ച്‌ വാർത്ത കൊടുത്താൽ കേസ്‌ കൊടുക്കുമെന്നും ഉഷ പറഞ്ഞു.

നേരത്തെ സന്ദീപ് ബിജെപി നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്തു വന്നിരുന്നു. എന്നാൽ തന്റെ മകൻ സിപിഐ എം ബ്രാഞ്ച് കമ്മിറ്റിംയംഗമാണെന്ന് സന്ദീപിന്റെ അമ്മ പറഞ്ഞതായി മനോരമ ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് മുതലായ ചാനലുകൾ വാർത്ത നൽകി. എന്നാൽ ഈ വാർത്തകൾക്കെതിരെ സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി തന്നെ രംഗത്തെത്തുകയും സന്ദീപിന് സിപിഐ എമ്മുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്‌തിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top