09 August Sunday

കൊടുവള്ളിയിൽ ലീഗ്‌ നേതാവിന്റെ ബന്ധുവിന്റെ വീട്ടിലും കസ്‌റ്റംസ്‌ പരിശോധന

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020

കോഴിക്കോട്‌ > സ്വർണക്കടത്ത്‌ കേസുമായി ബന്ധപ്പെട്ട്‌ കൊടുവള്ളിയിൽ കസ്‌റ്റംസ്‌ പരിശോധന. കൊച്ചിയിൽ നിന്നുള്ള കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരാണ്‌ വസ്‌ത്രവ്യാപാരിയുടെ വീട്ടിൽ വ്യാഴാഴ്‌ച രാവിലെ ചോദ്യം ചെയ്യലിനെത്തിയത്‌. കൊടുവള്ളിയിലെ പ്രമുഖ ലീഗ്‌ നേതാവിന്റെ സഹോദരന്റെ മകന്റെ വീട്ടിലായിരുന്നു സംഘം പരിശോധന നടത്തിയതും ചോദ്യചെയ്‌തതും. സ്വർണക്കടത്ത്‌ കേസിൽ പിടിയിലായ സരിത്തിനും പൊലീസ്‌ തിരയുന്ന സന്ദീപ്‌ നായർക്കും ഇയാളുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.

കൊടുവള്ളിക്കടുത്ത്‌ തലപ്പെരുമണ്ണയിലെുള്ള ബന്ധുവീട്ടിലേക്ക്‌ വിളിപ്പിച്ചാണ്‌ കസ്‌റ്റംസ്‌ ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തത്‌. കോഴിക്കോട്‌, മലപ്പുറം ജില്ല കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന പ്രമുഖ ജ്വല്ലറി ഉടമയുടെ മരുമകനുമാണ്‌ ഇയാൾ. മലപ്പുറം ജില്ലയിലെ ലീഗ്‌ നേതാവിന്റെ ബന്ധുവാണ്‌ ഇയാളുടെ പിതാവ്‌. അതേസമയം, വീട്ടിൽ റെയ്‌ഡ്‌ നടന്നിട്ടില്ലെന്നാണ്‌ വ്യാപാരിയുടെ  വിശദീകരണം.മൊഴിയെടുത്തതും നിഷേധിച്ചിട്ടുണ്ട്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top