09 August Sunday

സ്വർണ്ണക്കടത്തിലെ ബിജെപി ബന്ധം: ഒഴിഞ്ഞുമാറി സുരേന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020

തിരുവനന്തപുരം > സ്വർണ്ണക്കടത്ത് കേസിൽ ഒളിവിലായവരുമായി ബിജെപി നേതാക്കളുടെ ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാതെ കെ സുരേന്ദ്രൻ. കസ്റ്റംസ് അന്വേഷിക്കുന്ന ബിജെപി അനുഭാവിയും ബിഎംഎസ് നേതാവുമായ ഹരിരാജിനെ അറിയില്ലെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

ഒളിവിലായ സന്ദീപ് നായരുടെ ബിജെപി ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തോടും സുരേന്ദ്രൻ ഒഴിഞ്ഞുമാറി. ബിജെപി കൗൺസിലർ എസ്‌കെപി രമേശുമായുള്ള ബന്ധത്തെക്കുറിച്ചും സുരേന്ദ്രൻ പ്രതികരിച്ചില്ല.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top