25 March Saturday

ആർത്തവമെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ സ്വർണക്കടത്ത്‌; നെടുമ്പാശ്ശേരിയിൽ യുവതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023

നെടുമ്പാശേരി > ആർത്തവമെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ സ്വർണ കള്ളക്കടത്ത് നടത്തിയ യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ. റിയാദിൽ നിന്ന് എത്തിയ യുവതിയാണ് 582 ഗ്രാം സ്വര്‍ണ്ണം കടത്തിയത്. സ്വർണം ഒളിപ്പിക്കാൻ പെയിന്റും രാസവസ്‌തുക്കളും ഉപയോഗിച്ച് വ്യാജ ആർത്തവം ഉണ്ടാക്കിയിരുന്നു. ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ചപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു. ദേഹപരിശോധന വേണ്ടി വരുമെന്നറിയിച്ചപ്പോൾ താൻ ആർത്തവാവസ്ഥയിലാണെന്ന് യുവതി വെളിപ്പെടുത്തി. പരിശോധനയിൽ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച അഞ്ച് സ്വർണ ബിസ്‌കറ്റുകൾ കണ്ടെത്തി. 30 ലക്ഷത്തോളം രൂപ ഇതിന് വില വരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top