കാഞ്ഞങ്ങാട് > സ്വര്‍ണ നിക്ഷേപത്തട്ടിപ്പില്‍ ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന മുസ്ലീംലീഗ് നേതാവായ എം സി ഖമറുദ്ദീൻ എംഎൽഎയുടെ ജാമ്യാപേക്ഷ വീണ്ടും കോടതി തള്ളി. ഏഴു കേസില്‍ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷയും ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്ന് പരിഗണിച്ചില്ല. രേഖകൾ പരിശോധിക്കാനും മറ്റും ജയിലിൽ ചെന്ന് ഖമറുദ്ദീനെ കാണാൻ അന്വേഷണസംഘത്തിനു അനുവാദം നൽകി. 30ന് ഖമറുദ്ദീനെ കോടതിയിൽ ഹാജരാക്കും.
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഖമറുദ്ദീന് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയതോടെ തിങ്കളാഴ്ച ജയിലിലേക്ക് മാറ്റി. തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്നു കേസുകൂടി രജിസ്റ്റർ ചെയ്തു. രണ്ടു കേസ് കാസർകോട് പൊലീസ് സ്റ്റേഷനിലും ഒന്ന് ചന്തേരയിലുമാണ്. കാസർകോട് ദേളി എ ആർ ഹൗസിൽ എം അബ്ദുൾ റഹ്മാൻ, നായന്മാർമൂല ഹുസൈൻ മൻസിലിൽ പി അഹമ്മദ് എന്നിവരുടെ പരാതിയിലാണ് കാസർകോട് കേസ്. അബ്ദുൾറഹ്മാൻ 2016ൽ കാസർകോട്ടെ ഖമർ ഫാഷൻ ഗോൾഡിൽ പത്ത് ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. അതേ വർഷം പി അഹമ്മദ് എട്ടു ലക്ഷം രൂപയും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..