11 December Wednesday

സ്വർണവില കുത്തനെ താഴോട്ട്‌; പവന് 880 രൂപ കുറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. പവന് 880 രൂപ കുറഞ്ഞ് 56,000  രൂപയ്ക്ക്‌ താളെയെത്തി. കഴിഞ്ഞ ഒന്നര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 55,480 രൂപയിലാണു വ്യാപാരം. ഗ്രാമിന് 110  രൂപയാണ് കുറഞ്ഞത്. ഒരു ​ഗ്രാം സ്വർണത്തിന്റെ വില 6,935 രൂപയാണ്. ഈ മാസം ഇതുവരെ പവന് കുറഞ്ഞത് 4,160 രൂപയാണ്.

59,000ത്തിനു മുകളിലായിരുന്നു ഈ മാസം ആദ്യം സ്വർണവില. ഏറ്റവും അടുത്ത ദിവസങ്ങളിൽ തന്നെ വില 60,000ൽ എത്തുമെന്നായിരുന്നു വിപണി വിദ​ഗ്ദ്ധർ വിലയിരുത്തിയത്. എന്നാൽ യുഎസ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ വില ഇടിഞ്ഞു തുടങ്ങി. കഴിഞ്ഞ എഴാം തീയതി ഒറ്റ ദിവസത്തിൽ പവന് 1320 രൂപയാണ് കുറഞ്ഞത്.

ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഡോളറിന്റെ മൂല്യം ഉയർന്നതാണ് ഇടിവ് വരാനുള്ള പ്രധാന കാരണം. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതുകൊണ്ട് തന്നെ ആഗോള വിപണിയിലെ ചെറിയ ചലനങ്ങൾ പോലും രാജ്യത്ത് പ്രതിഫലിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top