30 November Monday

സ്വർണനിക്ഷേപത്തട്ടിപ്പ്‌: പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെ മുങ്ങിയവരെ പൊക്കാന്‍ പ്രത്യേക ടീം

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020

കാസർകോട് > സ്വർണനിക്ഷേപത്തട്ടിപ്പിൽ ഒളിവിൽ പോയ പ്രതികളെ കണ്ടെത്താൻ പ്രത്യേക ടീം.  മുസ്ലീംലീ​ഗ് നേതാവായ എം സി ഖമറുദ്ദീൻ എംഎൽഎയുടെ അറസ്റ്റിന് പിന്നാലെ ഒളിവിൽ പോയ എംഡി ടി കെ പൂക്കോയ തങ്ങൾ, ജനറൽ മാനേജർ ടി കെ സൈനുൽ ആബിദിൻ, മാനേജർ എം എ ഹിഷാം എന്നിവരെ കണ്ടെത്താനാണ്‌ എഎസ്‌പി വിവേക് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക ടീമിന് ചുമതല നൽകിയത്.

749 നിക്ഷേപകരിൽനിന്ന്‌ 150 കോടി രൂപ തട്ടിയ സംഭവത്തിൽ കഴിഞ്ഞ ഏഴിനാണ് മുഖ്യപ്രതി എം സി ഖമറുദ്ദീൻ എംഎൽഎ അറസ്റ്റിലായത്‌.  134 പരാതിയിലും ‌ടി കെ പൂക്കോയ തങ്ങൾ പ്രതിയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top