08 November Friday

കോഴിക്കോട്‌ 1.75 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

ബാലുശേരി> കോഴിക്കോട്‌1.75 കിലോ കഞ്ചാവുമായി യുവാവ്‌ പിടിയിൽ. മന്ദങ്കാവ് മണ്ണാംകണ്ടി മീത്തൽ ശ്രീജിത്ത് (21) ആണ് പിടിയിലായത്‌. ഇയാൾ മന്ദങ്കാവ് കേന്ദ്രീകരിച്ച്‌ യുവാക്കൾക്കും സ്കൂൾ വിദ്യാർഥികൾക്കും കഞ്ചാവ് വിൽക്കുന്നയാളാണ്‌. ബാലുശേരി എസ്ഐ എം സുജിലേഷും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. നടുവണ്ണൂർ ഭാഗങ്ങളിലാണ്‌ ഇയാൾ കഞ്ചാവ് വിതരണം ചെയ്യ്‌തിരുന്നത്‌. കുറച്ചുകാലങ്ങളായി  ശ്രീജിത്ത്‌ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top