11 October Friday

ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പിന്നില്‍ നിന്ന്‌ ഉണങ്ങിയ കഞ്ചാവ് കണ്ടെടുത്തു

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

ഇടുക്കി> രാജാപ്പാറയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പിന്നില്‍നിന്ന് 1.5കിലോ ഉണങ്ങിയ കഞ്ചാവ് കണ്ടെടുത്തു. ഉടുമ്പൻചോല എക്‍സൈസ് സര്‍ക്കിള്‍ ഇന്‍സ്‍പെക്‍ടര്‍ ജി വിജയകുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ബി​ഗ്ഷോപ്പറിനുള്ളില്‍ പ്ലാസ്‍റ്റിക് ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു കഞ്ചാവ്. ഓണം സ്‍പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നു. തമിഴ്നാട്ടിൽനിന്നെത്തിച്ച് പിന്നീട് കൈമാറാൻ കരുതിയിരുന്ന കഞ്ചാവാണിതെന്നാണ് നി​ഗമനം. പ്രതിക്കായി തെരച്ചില്‍ തുടങ്ങി. പരിശോധനയില്‍ എഇഐമാരായ ജെ പ്രകാശ്സി, പി ടി സിജു, പി ഒ രതീഷ്‍കുമാർ, എം ആർ അനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top