11 October Friday

കോഴിക്കോട്‌ 4.2 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

രാമനാട്ടുകര> കോഴിക്കോട്‌ രാമനാട്ടുകരയിൽ  4.2 കിലോ കഞ്ചാവുമായി യുവാവ്‌ അറസ്റ്റിൽ. രാമനാട്ടുകര പൊറ്റപ്പടിക്കൽ വീട്ടിൽ പി ശ്രീയേഷ് (35) ആണ് അറസ്റ്റിലായത്.  സ്കൂട്ടർ വഴി കഞ്ചാവ്‌ കടത്താൻ ശ്രമിച്ചപ്പോഴാണ്‌ പ്രതി പിടിയിലായത്‌. കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി രാജീവിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധക്കിടെയാണ്‌ ക്ഞ്ചാവ്‌ പിടികൂടിയത്‌. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top