ട്രെയിനിൽ നിന്ന് 5 കിലോ കഞ്ചാവ് പിടികൂടി
തൃശൂർ > വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് കഞ്ചാവ് പിടികൂടി. ഗോരഖ്പൂർ - കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ട്രെയിനിൽ നടത്തിയ പരിശോധനയിൽ ഷോൾഡർ ബാഗിൽ ഒരു കിലോയോളം തൂക്കം വരുന്ന 5 പാക്കറ്റുകളിലായി സൂക്ഷിച്ച 5.200 കിലോ കഞ്ചാവാണ് കണ്ടെടുത്തത്. പ്രതികൾക്കായി ട്രെയിനിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വടക്കാഞ്ചേരി എക്സൈസും റെയിൽവേ ക്രൈം ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ബാഗ് ട്രെയിനിലെ ശുചിമുറിയുടെ സമീപത്തുനിന്ന് കണ്ടെടുത്തത്. വടക്കാഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജിജി പോളിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ സി പി മധു, ഗ്രേഡ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ സി എ സുരേഷ്, എ ആർ സുരേഷ് കുമാർ, പ്രിവൻ്റിവ് ഓഫീസർ ഗ്രേഡ് സി എം സുരേഷ് സിവിൽ എക്സൈസ് ഓഫീസർമാരായ പി ആർ പ്രശോഭ്, പി ആർ അർജുൻ, കെ സി നിതീഷ് എന്നിവരും റെയിൽവേ ക്രൈം ഇൻ്റലിജൻസ് ബ്യൂറോ വിഭാഗം ഇൻസ്പെക്ടർ എ ഡി ദീപക്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ എം ഷിജു, എന്‍ അശോക് എന്നിവരും പങ്കെടുത്തു.
0 comments