05 December Thursday

ദേശീയപാതയോരത്ത് കടയ്ക്കു മുന്നിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

പ്രതീകാത്മകചിത്രം

കാഞ്ഞങ്ങാട് > കാഞ്ഞങ്ങാട് ദേശീയ പാതയോരത്ത് കടയ്ക്കു മുന്നിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. പടന്നക്കാട്ടുള്ള കടയ്ക്ക് മുന്നിലാണ് 4 കഞ്ചാവ് ചെടികൾ പൊലീസ് കണ്ടെത്തിയത്.

കഞ്ചാവ്ചെടി കടക്കു മുന്നിൽ വളർന്ന് നിൽക്കുന്നത് കണ്ട യാത്രക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് എസ്ഐയും സംഘവും സ്ഥലത്തെത്തി ചെടികൾ സ്റ്റേഷനിലേക്കു മാറ്റി. ചെടികൾ വിശദമായ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചതായി ഡിവൈഎസ്പി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top