18 September Wednesday

കഫേ കോഫി ഡേ സ്ഥാപകന്‍ വി ജി സിദ്ധാര്‍ഥയുടെ പിതാവ് ഗംഗയ്യ ഹെഗ്‌ഡെ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

ബെംഗളൂരു > കഫേ കോഫി ഡേ സ്ഥാപകന്‍ വി ജി സിദ്ധാര്‍ഥയുടെ പിതാവ് ഗംഗയ്യ ഹെഗ്‌ഡെ(95) അന്തരിച്ചു. ഞായറാഴ്ച മൈസൂരുവിലെ ശാന്താവരി ഗോപാൽഗൗഡ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്‌ ഏറെനാളായി അബോധാവസ്ഥയിലായിരുന്ന ഗംഗയ്യ ഹെഗ്‌ഡെ മകൻ വി ജി സിദ്ധാര്‍ഥയുടെ മരണവിവരവും അറിഞ്ഞില്ല.

മംഗളൂരു – കാസർകോട് ദേശീയപാതയിലുള്ള നേത്രാവതിയിലെ പാലത്തിൽനിന്നു പുഴയിലേക്ക് ചാടി  ആത്മഹത്യചെയ്യുന്നതിന്‌ രണ്ട്‌ ദിവസം മുമ്പ്‌വരെ സിദ്ധാര്‍ഥ അച്ഛനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.
 
 കാപ്പി വ്യവസായത്തിലെ പ്രമുഖനായ ഗംഗയ്യ ഹെഗ്‌ഡെക്ക്‌ ചിക്കമംഗളൂരുവില്‍ ഏക്കറുകണക്കിന് കാപ്പിത്തോട്ടങ്ങളുണ്ട്‌. മൈസൂരുവിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സ്വദേശമായ ചിക്കമംഗളൂരുവിലേക്ക് കൊണ്ടുപോകും. ചേതനഹള്ളി എസ്‌റ്റേറ്റിൽ സംസ്‌കരിക്കും.


പ്രധാന വാർത്തകൾ
 Top