08 November Friday

വിദ്യാർഥികളുടെ യാത്രാ ഇളവിന്‌ ആപ്പ്‌ ഒരുക്കും: മന്ത്രി ഗണേഷ്‌ കുമാർ

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024

കോഴിക്കോട്
സ്വകാര്യ ബസുകളിൽ വിദ്യാർഥികളുടെ യാത്രാ ഇളവ്‌ അനുവദിക്കുന്നതിന് ആപ്പ് ഒരുക്കുമെന്ന്‌ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.  കെഎസ്‌ആർടിസി ടെർമിനലിൽ ശീതീകരിച്ച വിശ്രമമുറി ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് ആപ്പ് വഴി മോട്ടോർ വാഹന വകുപ്പിന്‌ അപേക്ഷിക്കാം.  

  ഓഫീസിൽനിന്ന് അനുവദിക്കുന്ന പാസ് ഉപയോഗിച്ച് വിദ്യാർഥികൾക്ക് യാത്ര ചെയ്യാം. ബസിൽ പണം കൊടുത്താൽ മതി. കെഎസ്ആർടിസി ഓൺലൈൻ കൺസഷൻ കാർഡ് വിജയകരമാണ്. 1.4 ലക്ഷം പേർ അപേക്ഷിച്ചിരുന്നു. തള്ളിയ 4000 അപേക്ഷകളൊഴികെ ബാക്കി എല്ലാവർക്കും ദിവസങ്ങൾക്കകം പാസ് അനുവദിച്ചു.

   എല്ലാ കെഎസ്ആർടിസി സർവീസും ആഴ്ചകൾക്കകം ചലോ ആപ്പുമായി ബന്ധിപ്പിക്കും. ബസുകൾ എപ്പോൾ വരുമെന്ന് യാത്രക്കാർക്ക് ആപ്പിലൂടെ അറിയാം. 40 സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസുകൾ ഒക്ടോബർ 10 മുതൽ റോഡിലിറങ്ങും. ശീതീകരിച്ച വിശ്രമമുറികൾ പാലക്കാട്, എറണാകുളം ജില്ലകളിൽ ഉടൻ ആരംഭിക്കുമെന്ന്‌ മന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top