19 September Thursday

വൈറ്റില മേൽപ്പാല നിർമാണം: അസി. എക്‌സി. എൻജിനിയറുടെ സസ്‌പെൻഷൻ ഉത്തരവാദിത്തം നിർവഹിക്കാത്തതിനാൽ: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2019

തിരുവനന്തപുരം> വൈറ്റില മേൽപ്പാലനിർമാണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്
എൻജിനിയറെ സസ്‌പെൻഡ്‌ ചെയ്തത്, അവർ സാങ്കേതിക ഉത്തരവാദിത്തം നിർവഹിക്കുന്നതിനു പകരം മേൽ ഉദ്യോഗസ്ഥന്മാരെപ്പറ്റി ആരോപണം ഉന്നയിക്കുകമാത്രം ചെയ്തതുകൊണ്ടാണെന്ന് പൊതുമരാമത്തുമന്ത്രി ജി സുധാകരൻ.  ക്രമക്കേട് കണ്ടുപിടിച്ചതിന് സസ്‌പെൻഡ്‌ ചെയ്‌തെന്ന പ്രചാരണം വസ്തുതയല്ലെന്നും

ക്രമക്കേട് കണ്ടുപിടിക്കുന്നവർക്ക് അവാർഡാണ്‌ സർക്കാർ നൽകുന്നതെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു. പാലം നിർമാണത്തിന്റെ യഥാർഥശക്തി ഒന്നുകൂടി പരിശോധിക്കാൻ കോർ ടെസ്റ്റ് നടത്താനും വിദഗ്ധ പരിശോധനയ്‌ക്കായി മദ്രാസ് ഐഐടിയെ ചുമതലപ്പെടു
ത്താനും  ഉന്നതതല യോഗം തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വൈറ്റില മേൽപ്പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഒന്നാം ഗുണനിലവാര പരിശോധന ദേശീയപാത നടത്തിയപ്പോൾ തൃപ്തികരമാണെന്നാണ് കണ്ടെത്തിയത്.

തുടർന്ന് ജൂലൈ 15ന് നിയമപ്രകാരം ക്വാളിറ്റി കൺട്രോൾവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ പരിശോധന നടത്തി. ഇത്‌ തൃപ്തികരമല്ലെന്നായിരുന്നു റിപ്പോർട്ട്. വ്യത്യസ്ത അഭിപ്രായങ്ങൾ വന്നതിനാൽ പൊതുമരാമത്ത്‌ മാന്വൽ പ്രകാരം മൂന്നാമതൊരു സ്വതന്ത്ര ഏജൻസിയെക്കൊണ്ട് പരിശോധിപ്പിക്കണം. അംഗീകൃത ഏജൻസിയായ മാർ അത്തനേഷ്യസ് കോളേജ് കോതമംഗലം എന്ന സ്ഥാപനത്തെ ദേശീയപാത അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ പരിശോധനയ്‌ക്ക് നൽകി. മൊത്തത്തിൽ തൃപ്തികരമാണെന്നും ചിലത് ആവശ്യത്തിൽ കൂടുതലുണ്ടെന്നുമാണ് മൂന്നാമത്തെ റിപ്പോർട്ടിലുണ്ടായിരുന്നത്.
 
അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ സർക്കാരിനെയും അവരുടെ വകുപ്പുമേധാവിയെയും പൊതുമരാമത്ത് ദേശീയപാത ചീഫ് എൻജിനിയറെയും നിയമപ്രകാരം അറിയിക്കാതെ വ്യക്തിപരമായ ലക്ഷ്യങ്ങളോടെ നടത്തിയ നീക്കങ്ങളാണ് സർക്കാരിനും നിർമാണവകുപ്പിനും
ബുദ്ധിമുട്ട് ഉണ്ടാക്കിയത്. വകുപ്പിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇവർക്കെതിരെ നേരത്തെയും അച്ചടക്കനടപടി സ്വീകരിച്ചിരുന്നു. പാലംനിർമാണത്തിന്റെ സാങ്കേതികമായ ഉറപ്പ്

പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മദ്രാസ് ഐഐടിയെ ചുമതലപ്പെടുത്തണമെന്ന് ദേശീയപാത ചീഫ് എൻജിനിയറോട് നിർദേശിച്ചിരുന്നു.  കഴിഞ്ഞ ദിവസം കൂടിയ ഉന്നതതല യോഗത്തിൽ മദ്രാസ് ഐഐടിക്ക് കത്തെഴുതാൻ  പൊതുമരാമത്ത്‌ സെക്രട്ടറി ആനന്ദ് സിങ്ങിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി ജി സുധാകരൻ അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top