19 February Tuesday

ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് ജി ഹിരൺ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 19, 2017

കൊച്ചി> ആകാശവാണി കൊച്ചി നിലയത്തിലെ പ്രോഗ്രാം എക്സിക്യൂട്ടീവ് ജി ഹിരണ്‍ (53)കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. വൈക്കം തലയോലപ്പറമ്പ് സ്വദേശിയാണ്.ദീപയാണ് ഭാര്യ. ഒരു മകളുണ്ട്.

മഞ്ചേരി ,കോഴിക്കോട് നിലയങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ജി. ഹിരണ്‍ മഞ്ചേരി നിലയം പ്രക്ഷേപണം ചെയ്ത 'മഹാകവി മോയിന്‍കുട്ടി വൈദ്യര്‍, നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചു. മാപ്പിളപ്പാട്ടിനെ ആധാരമാക്കി  'മൊഞ്ചും മൊഴിയും' പരമ്പരയുള്‍പ്പെടെ അനേകം റേഡിയോ പരിപാടികളുടെയും രചയും സംവിധാനവും അദ്ദേഹത്തിന്റെതാണ്. .മഞ്ചേരി നിലയ ത്തിന്റെ അവതരണ ഗാനം അദ്ദേഹമെഴുതിയതാണ്. 'കല്യാണ ഉണ്ണികള്‍, 'കാഴ്ചക്കപ്പുറം' എന്നീ സിനിമകളുടെ തിരക്കഥ ജി.ഹിരണിന്റേതാണ്..കവിയും ഗാന രചയിതാവുമായിരുന്നു.

 

പ്രധാന വാർത്തകൾ
 Top