17 November Sunday

ജീവകാരുണ്യ പ്രവർത്തനവുമായി ആമസോൺ

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019

ഓൺലൈൻ വ്യാപാരരംഗത്തെ വമ്പന്മാരായ ആമസോൺ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്‌ തുടക്കമിടുന്നു. സൈറ്റിൽ വിൽക്കപ്പെടാതെ കിടക്കുന്ന സാധനങ്ങൾ സംഘടനകളുമായി ചേർന്ന്‌ ആവശ്യക്കാരിലേക്ക്‌ എത്തിക്കുന്ന ഫുൾഫിൽമെന്റ്‌ ബൈ ആമസോൺ (എഫ്‌ബിഎ) എന്ന പദ്ധതിയാണിത്‌. തങ്ങളുടെ ഗോഡൗണിൽനിന്ന്‌ നേരിട്ടാണ്‌ ഉൽപ്പന്നങ്ങൾ നൽകുന്നത്‌. തുടക്കത്തിൽ അമേരിക്കയിലും ഇംഗ്ലണ്ടിലുമാണ്‌ ഇത്‌ നടപ്പാക്കുന്നത്‌. സെപ്‌തംബർ ഒന്നുമുതൽ ആരംഭിക്കും. ചെറിയ കേടുപാടുകൾകാരണം ഉപയോക്താക്കൾ തിരിച്ചയച്ച ഉൽപ്പന്നങ്ങളും ഇതിനായി ഉപയോഗിക്കും.

ആമസോണിന്റെ ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്ന തങ്ങളുടെ ഉൽപ്പന്നങ്ങൾ നീക്കം ചെയ്യാൻ വ്യാപാരികൾ തീരുമാനിക്കുന്നതോടെയാണ്‌ പദ്ധതിയിലേക്ക്‌ ഉൽപ്പന്നങ്ങൾ എത്തുന്നത്‌. വ്യാപാരികൾക്ക്‌ ഒഴിവാകാനുള്ള ഓപ്‌ഷനുമുണ്ട്‌. ഉപയോഗശൂന്യമായി കിടക്കുന്ന ദശലക്ഷക്കണക്കിന്‌ ഉൽപ്പന്നങ്ങൾ ഇതോടെ ആവശ്യക്കാരിലെത്തും.


പ്രധാന വാർത്തകൾ
 Top