29 July Thursday

സംസ്‌ഥാനത്ത്‌ ഇന്ധനവില 100 കടന്നു; പെട്രോളിന്‌ പാറശാലയിൽ 100രൂപ 04 പൈസ

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021

 കൊച്ചി> ജനജീവിതം ദുസ്സഹമാക്കി സംസ്ഥാനത്ത് ഇന്ധന വില ഇന്ന്‌ നൂറു കടന്നു. പാറശാലയിൽ 100 രൂപ 04 പൈസയാണ് വില. പെട്രോളിനു 26 പൈസയും ഡീസലിനു 8 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത് . 132 ദിവസം കൊണ്ടാണ് 90 രൂപയിൽ നിന്ന് വില നൂറിൽ എത്തിയത്.

തിരുവനന്തപുരത്ത് പെട്രോളിന് 99 രൂപ 80 പൈസയും ഡീസലിന്‌  95 രൂപ 62 പൈസയുമാണ്‌.  കൊച്ചിയിൽ പെട്രോളിന് 97 രൂപ 86 പൈസയും ഡീസലിന് 94 രൂപ 79പൈസയുമാണ് ഇന്നത്തെ വില

രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര , ആന്ധ്രപ്രദേശ് , തെലങ്കാന , കർണാടക എന്നീ സംസ്ഥാനങ്ങളിലും പെട്രോൾ വില  നൂറു കടന്നു. 22 ദിവസത്തിനിടെ 13  തവണയാണ് ഇന്ധന വില വർധിപ്പിക്കുന്നത്. രാജ്യത്തെ എല്ലാ നഗരങ്ങളിലും ഇന്ധനവില സർവകാല റെക്കോർഡിലാണ്.

രാജ്യാന്തര വിപണിയിൽ എണ്ണ വില ഉയർന്നു നിൽക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top