27 September Sunday

ഫ്രഞ്ച്‌ പത്രത്തിൽ വാർത്തയായി എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌; "ഹാൻഡ്‌ വാഷിങ്‌' നു നൽകുന്ന പ്രാധാന്യം വിഷയം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 29, 2020

ആഗോള തലത്തിൽ കേരളത്തിലെ ആരോഗ്യരംഗം വാർത്തയാകുന്നത്‌ ആദ്യമല്ല. നിപ പ്രതിരോധവും, പൊതുമേഖലയിലെ ആശുപത്രികളുടെ കാര്യക്ഷമതയും ആരോഗ്യ സൂചികകളിലെ ഒന്നാംസ്ഥാനവും പലവട്ടം പത്രത്താളുകളിൽ നിറഞ്ഞു. ഇപ്പോഴിതാ അഭിമാനസ്ഥാപനമായ എറണാകളും ഗവ. മെഡിക്കൽ കോളേജ്‌ ഫ്രഞ്ച്‌ പത്രത്തിൽ ഇടംപിടിച്ചിരിക്കുകയാണ്‌.

ഫ്രാൻസിന്റെ ദേശീയ പത്രം എന്ന്‌ വിശേഷിപ്പിക്കാവുന്ന "ലെ മോണ്ടേ' പത്രത്തിലാണ്‌ വാർത്തയിൽ എറണാകുളം മെഡിക്കൽ കോളേജിനെപ്പറ്റി പറയുന്നത്‌. എറണാകുളം മെഡിക്കൽ കോളേജിലെ സ്റ്റാഫിനായുള്ള ഇൻഫെക്ഷൻ കൺട്രോൾ ക്ലാസ്സുകളെ പറ്റി വിശദമായിത്തന്നെ വാർത്തയിൽ പറയുന്നു. കീടാണുക്കൾ പടരാതെ നോക്കുന്നതും "ഹാൻഡ് വാഷിങിന്‌' നൽകുന്ന പ്രാധാന്യവും എല്ലാം സ്ഥാനപനത്തിന്റെ പ്രത്യേകതയാണെന്ന്‌ പറയുന്നുണ്ട്‌.

ലിസ് ബെർണാഡ് എന്ന ഫ്രഞ്ച് പത്രപ്രവർത്തകയാണ്‌ ഇന്ത്യയിലെ ആരോഗ്യരംഗത്തെപ്പറ്റിയുള്ള ലേഖനം തയ്യാറാക്കിയിരിക്കുന്നത്‌. മറ്റ്‌ സംസ്ഥാനങ്ങളിലെ ആശുപത്രികളെപ്പറ്റിയും ആരോഗ്യരംഗത്തെപ്പറ്റിയും ലേഖനത്തിൽ പറയുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top