27 September Sunday

VIDEO - 'നിങ്ങളിത് കാണുക'; അമ്പരിപ്പിച്ച് കുട്ടിക്കൂട്ടത്തിന്റെ ഫ്രീകിക്ക് ഗോള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jan 22, 2020

നിലമ്പൂര്‍ > കഴിഞ്ഞ  കുറച്ച് ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമായ ഒരു ഫ്രീകിക്ക് ഉണ്ടായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളായ നാലു പേര്‍ ചേര്‍ന്ന് ഒരുക്കിയ ഒരു ക്ലാസിക്ക് ഫ്രീകിക്ക്. നിലമ്പൂര്‍ പോത്തുകല്‍  ഗവ.എല്‍പിഎസ് പൂളപാടത്തെ വിദ്യാര്‍ഥികള്‍ ആയിരുന്നു ഈ ഫ്രീകിക്ക് വിരുന്ന് ഒരുക്കിയത്. മൂന്ന് പേര്‍ കിക്ക് എടുക്കുന്നത് പോലെ കാണിച്ച് കബളിപ്പിച്ച ശേഷം നാലാമത്തെ താരം കിക്ക് ചെയ്ത് പന്ത് വലയില്‍ എത്തിക്കുകയായിരുന്നു.

ഒറ്റദിവസകൊണ്ടാണ് വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത്. കെഡിഎഫ്‌സി മഞ്ഞപ്പട ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇതിനകം ഒരുലക്ഷത്തിലേറെപ്പേര്‍ കണ്ടുകഴിഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് സ്‌കൂള്‍ ഗ്രൗണ്ടില്‍ കുട്ടികള്‍ പന്തുമായി കളിച്ചത്. പ്രത്യുഷ്, അസ് ലഹ്, ആദില്‍, ലുഖ്മാനുല്‍ ഹക്കീം എന്നീ നാലുപേരാണ് ഇത്തരമൊരു ഫ്രീകിക്ക്  നേതൃത്വം നല്‍കിയത്. പ്രത്യൂഷാണ് ഫ്രീകിക്ക് അടിച്ചത്. എല്ലാവരും നാലാം ക്ലാസ് വിദ്യാര്‍ഥികളാണ്.



യൂറോപ്യന്‍ ഫുട്‌ബോളില്‍ ഒക്കെ കാണുന്ന സുന്ദര കാഴ്ച ഒരുങ്ങിയത് നിലമ്പൂരിലെ ചെറിയ സ്‌കൂള്‍ മൈതാനത്തില്‍. ഈ ഫ്രീകിക്ക് ഇപ്പോള്‍ ലോക ഫുട്‌ബോളിന്റെ ശ്രദ്ധ തന്നെ നേടിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ട്വിറ്ററിലും ഒക്കെ പ്രമുഖ ഫുട്‌ബോള്‍ അക്കൗണ്ടുകള്‍ ഈ വീഡിയോ പങ്കുവെച്ചു. ലിവര്‍പൂളിന്റെ ഫോര്‍വേഡ് ശഖീരി ഈ വീഡിയോ കണ്ട് ഇന്‍സ്റ്റാഗ്രാമില്‍ മികച്ചതാണ് എന്ന് രീതിയില്‍ തന്റെ അഭിനന്ദനം അറിയിച്ചു. ഫുട്‌ബോള്‍ ഇതിഹാസം ലൊതര്‍ മത്യാസും, അമേരിക്കന്‍ ഒളിമ്പ്യന്‍ മെലിസാ ഓര്‍തിസും ഒക്കെ ഈ വീഡിയോ കണ്ട് ഞെട്ടി തങ്ങളുടെ പ്രതികരണം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു.  


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top