Deshabhimani

നാലുവർഷ ബിരുദം: ആദ്യ സെമസ്റ്റർ 
പരീക്ഷയ്‌ക്ക്‌ തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 26, 2024, 01:50 AM | 0 min read


കൊച്ചി
സംസ്ഥാനത്ത്‌ നാലുവർഷ ബിരുദ കോഴ്‌സുകളുടെ ആദ്യ സെമസ്റ്റർ പരീക്ഷയ്‌ക്ക്‌ തുടക്കമായി. എറണാകുളം മഹാരാജാസ്‌ കോളേജിലെ നാലുവർഷ ബിരുദ കോഴ്‌സിലെ വിദ്യാർഥികൾക്കായി ഇംഗ്ലീഷ്‌ പാർട്ട് വൺ പരീക്ഷയാണ്‌ തിങ്കളാഴ്‌ച നടന്നത്‌. സംസ്ഥാനത്തെ വിവിധ സർവകലാശാലകൾക്കുകീഴിൽ അതത്‌ കോളേജ്‌ തയ്യാറാക്കിയ ടൈംടേബിൾപ്രകാരം ഒരേസമയത്താണ്‌ പരീക്ഷ നടത്തുന്നത്‌. അടുത്തപരീക്ഷ ബുധനാഴ്‌ച നടക്കും. ഡിസംബർ ആറിനാണ്‌ അവസാനപരീക്ഷ.

മൂല്യനിർണയം അതത്‌ കോളേജിൽ നടക്കും. 20 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.  വയനാട് ദുരന്തം, മഴ എന്നിവയെ തുടർന്ന് നഷ്ടപ്പെട്ട പ്രവൃത്തിദിനങ്ങൾ ഉറപ്പാക്കിയാണ്‌ പരീക്ഷാതീയതി തീരുമാനിച്ചത്‌. ഉന്നതവിദ്യാഭ്യാസ കമീഷന്റെ ശുപാർശയനുസരിച്ച് തൊഴിലിനും നൈപുണിക്കും ജ്ഞാനോൽപ്പാദനത്തിനും പ്രാധാന്യം നൽകുന്നവിധം നടപ്പാക്കിയ നാലുവർഷ ബിരുദം സംസ്ഥാനത്തെ എട്ട്‌ സർവകലാശാലകളിലെ 864 അഫിലിയേറ്റഡ് കോളേജുകളിലാണ്‌ നടപ്പാക്കുന്നത്‌.



deshabhimani section

Related News

0 comments
Sort by

Home