03 December Friday

കോഴിക്കോട്‌ യുവതിയടക്കം നാലുപേർ ഹാഷിഷ്‌ ഓയിലുമായി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021

കോഴിക്കോട്‌ > യുവതിയടക്കം നാലുപേർ ഹാഷിഷ്‌ ഓയിലുമായി പിടിയിലായി. ചേവരമ്പലം ഇടശേരി മീത്തൽ ഹരികൃഷ്‌ണ (24), ചേവായൂർ വാകേരി ആകാശ്‌ (24), ചാലപ്പുറം പുതിയ കോവിലകം പറമ്പ്‌ പി ആർ രാഹുൽ (24), മലപ്പുറം താനൂർ കുന്നുപുറത്ത്‌ ബിജിലാസ്‌ (24) എന്നിവരെയാണ്‌ മെഡിക്കൽ കോളേജ്‌ പൊലീസ്‌ അറസ്റ്റുചെയ്‌തത്‌. ഇവരിൽനിന്ന്‌ നാല്‌ കുപ്പികളിൽ സൂക്ഷിച്ച 24 ഗ്രാം ഹാഷിഷ്‌ ഓയിലും പിടിച്ചു.

വ്യാഴാഴ്‌ച രാത്രി ഒന്നരയോടെ മിംസ്‌ ആശുപത്രിക്കടുത്ത മലബാർ ഹോട്ടലിന്‌ സമീപത്തുനിന്നാണ്‌  പ്രതികളെ പിടിച്ചത്‌.  പട്രോളിങ്‌ നടത്തുകയായിരുന്ന എഎസ്‌ഐ എ പി പ്രവീൺകുമാറിന്റെ നേതൃത്വത്തിലുള്ള പട്രോളിങ്‌ സംഘം ഇവരെ പാർക്കിങ്‌ സ്ഥലത്ത്‌ സംശയാസ്‌പദമായ നിലയിൽ കണ്ടെത്തി. തുടർന്ന്‌ നടത്തിയ പരിശോധനയിലാണ്‌ ഹരികൃഷ്‌ണയുടെ കൈവശം നാല്‌ കുപ്പികളിലായി സൂക്ഷിച്ച 24 ഗ്രാം ഹാഷിഷ്‌ ഓയിൽ കണ്ടെത്തിയത്‌.

നാലുപേരെയും കസ്റ്റഡിയിലെടുത്ത്‌ സ്റ്റേഷനിലെത്തിച്ച്‌ അറസ്റ്റ്‌ രേഖപ്പെടുത്തി. ഇവർ സഞ്ചരിച്ച രണ്ട്‌ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. സിഐ ബെന്നി ലാലുവിന്റെ മേൽനോട്ടത്തിൽ എസ്‌ഐ എ രമേഷ്‌കുമാർ അന്വേഷണമാരംഭിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top