25 November Wednesday

സഞ്ചാരികളെത്തി ; ഫോർട്ട് കൊച്ചി കടപ്പുറത്ത് ആരവമുയർന്നു

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020


മട്ടാഞ്ചേരി
ഫോർട്ട് കൊച്ചി കടപ്പുറത്ത് ഞായറാഴ്ച വൈകിട്ട്‌ വിനോദസഞ്ചാരികളുടെ വൻ തിരക്ക്. എട്ടുമാസങ്ങൾക്കുശേഷം പ്രവേശനവിലക്ക് പിൻവലിച്ചതോടെ ആദ്യ ഒഴിവുദിനത്തിൽ കടപ്പുറത്ത് നൂറുകണക്കിനുപേരാണ്‌ കുടുംബത്തോടൊപ്പം എത്തിയത്. സംസ്ഥാനത്തെ മറ്റു ബീച്ചുകൾ തുറന്നപ്പോഴും ഫോർട്ട് കൊച്ചി പ്രദേശത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രവേശനം ഉണ്ടായിരുന്നില്ല.

നിലവിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കടപ്പുറത്ത് പ്രോട്ടോകോൾ ലംഘനം ഉണ്ടാകാതിരിക്കാൻ ഫോർട്ട് കൊച്ചി പൊലീസ് നിരീക്ഷണം ശക്തമാക്കിയി
ട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top