11 December Wednesday

മുൻ മന്ത്രിയും മുൻ എഐസിസി അം‌ഗവുമായ ദാമോദരൻ കാളാശേരി അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

ദാമോദരൻ കാളാശേരി(80)

കൊച്ചി> മുൻ മന്ത്രിയും മുൻ എഐസിസി അം‌ഗവുമായ ദാമോദരൻ കാളാശേരി(80) അന്തരിച്ചു. കെപിസിസി മുൻ ജനറൽ സെക്രട്ടറി കൂടിയായ ദാമോദരൻ കാളാശേരി പന്തളം മണ്ഡലത്തെ പ്രതിനിധീകരിക്കുകയും പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രിയാവുകയും ചെയ്തു.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്‌ച 12 ന് ചേർത്തലയിലെ വീട്ടുവളപ്പിൽ.


പ്രധാന വാർത്തകൾ
 Top