18 July Thursday

മുഖ്യമന്ത്രിയുടെ വിദേശയാത്ര: പരാതിക്കാരന്റെ അഡ്വക്കറ്റിനുള്ള പ്രത്യേക താൽപര്യം എന്താണെന്ന്‌ കോടതി

വെബ് ഡെസ്‌ക്‌Updated: Friday Jun 7, 2019

കൊച്ചി> മുഖ്യമന്ത്രി പിണറായി വിജയൻ സ്വകാര്യ ആവശ്യങ്ങൾക്കായി പൊതുഖജനാവിൽ നിന്ന് പണം ചെലവിട്ട് വിദേശയാത്രകൾ നടത്തിയെന്നും വിജിലൻസ് അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് കന്യാകുമാരി സ്വദേശി ഡി. ഫ്രാൻസിസ് നൽകിയ ഹർജിയിൽ അഡ്വേക്കറ്റിനു പ്രത്യേക താല്പര്യം എന്തെന്ന് ഹൈക്കോടതി.

ഹർജിക്കാവശ്യമായ  രേഖകൾ ഹർജിക്കാരൻ ശേഖരിക്കേണ്ടതിനു പകരം അഡ്വക്കേറ്റ് ശേഖരിച്ചത് എന്തിനെന്നും കോടതി. ഇക്കാര്യങ്ങൾ കാണിച്ചു വിശദീകരണം നൽകണമെന്നും പുബ്ലിസിറ്റിക്കു വേണ്ടി കോടതിയെ ഉപയോഗിക്കുകയാണെങ്കിൽ നടപടി നേരിടേണ്ടി വരും എന്നും ജസ്റ്റിസ് P ഉബൈദ് ഹർജി വീണ്ടും പരിഗണിക്കുന്നതിനായി ജൂൺ 27ലേക്ക്‌ മാറ്റി.

1 ലക്ഷം രൂപ ടി എ കൈപ്പറ്റിയത് തിരികെ അടച്ചിട്ടുണ്ടെന്നും  മുഖ്യമന്ത്രി നടത്തിയ വിദേശ യാത്രകൾ കേന്ദ്രത്തിന്റെ അനുമതിയോടെ ആണെന്ന് സ്റ്റേറ്റ് അറ്റോർണി കോടതിയെ അറിയിച്ചു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top