11 October Friday

മലപ്പുറത്ത്‌ വീട്ടിൽ നിന്ന് 32 കുപ്പി വിദേശമദ്യം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

മഞ്ചേരി > മലപ്പുറം മഞ്ചേരിയിൽ എളങ്കൂർ എടക്കാട് നിന്ന് 32 കുപ്പി വിദേശ മദ്യം പിടികൂടി. മതിലുംകണ്ടിയിൽ വീട്ടിൽ ബാലന്റെ വീട്ടിൽ നിന്നാണ്‌ മദ്യം സൂക്ഷിച്ചിരുന്നത്.  ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മഞ്ചേരി എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ എം എൻ രഞ്ജിത്തിന്റെ നേത്വത്തിലായിരിന്നു പരിശോധന.

മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് ഓഫീസർമാരായ ടി ശ്രീജിത്ത്, ടി സുനീർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ കെ പി ധന്യ ,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ എം ഉണ്ണികൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ്‌ പരിശോധന നടത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top