07 September Saturday

കല്ലറയ്ക്കല്‍ ഫൗണ്ടേഷന്‍ ഫുട്‌ബോള്‍ അവാര്‍ഡ്

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024

എബിൻ റോസ്, ഡോ. പി വി പ്രിയ

കൊച്ചി> കല്ലറയ്ക്കൽ ഫൗണ്ടേഷൻ ഫുട്‌ബോൾ അവാർഡുകൾ പ്രഖ്യാപിച്ചു. കോച്ചിങ് എക്‌സലൻസ് അവാർഡ് പരിശീലകരായ എബിൻ റോസ് (കോവളം എഫ്‌സി), ഡോ. പി വി പ്രിയ (അണ്ടർ 17 ഇന്ത്യൻ വനിതാ ടീം) എന്നിവർക്ക് ലഭിച്ചു. 25,000 രൂപയും സ്മരണികയും അടങ്ങുന്നതാണ് പുരസ്‌കാരം. പെൺകുട്ടികളുടെ ഫുട്‌ബോൾ പരിശീലനത്തിന് തോമസ് കാട്ടുക്കാരന് 11,111 രൂപയുടെ പ്രത്യേ ക അവാർഡ് നൽകും. ഫുട്‌ബോൾ ജേർണലിസത്തിന് സെബി മാളിയേക്കലിനാണ് (ദീപിക) പുരസ്‌കാരം. പത്തിന്‌ തൃശൂർ സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ  പന്ന്യൻ രവീന്ദ്രൻ പുരസ്‌കാരം സമ്മാനിക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top