24 September Sunday

വിവാഹ സൽക്കാരത്തിൽ ഭക്ഷ്യവിഷബാധ; ചികിത്സ തേടിയത്‌ 72 പേർ

വെബ് ഡെസ്‌ക്‌Updated: Tuesday May 23, 2023

തൃപ്പൂണിത്തുറ
ഉദയംപേരൂരിൽ വിവാഹത്തോടനുബന്ധിച്ച് നടത്തിയ സൽക്കാരത്തിൽ പങ്കെടുത്ത് ഭക്ഷ്യവിഷബാധയേറ്റ്‌ ആശുപത്രിയിൽ ചികിത്സ തേടിയവർ 72 ആയി. ചികിത്സ തേടിയ ആർക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. വയറിളക്കം, ഛർദി, പനി തുടങ്ങിയവയാണ്‌ ലക്ഷണങ്ങൾ കണ്ടത്‌. കൂടുതൽപേരും പ്രാഥമികചികിത്സ തേടി മടങ്ങി. നാലുപേരാണ്‌ കിടത്തി ചികിത്സയിലുള്ളത്.

ഉദയംപേരൂർ മാളേകാട്ട്‌ വിവാഹത്തോടനുബന്ധിച്ച് വരന്റെ വീട്ടിൽ ശനി രാത്രി നടന്ന സൽക്കാരങ്ങളിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഞായർ രാവിലെമുതൽ വയറുവേദനയുമായി ആളുകൾ എത്തിയിരുന്നു. വൈകിട്ടോടെ ചികിത്സതേടിയവരുടെ എണ്ണം വർധിക്കുകയായിരുന്നു. സദ്യ നടന്ന വീട്ടിൽ മീൻകറിയിൽനിന്നാണ് ഭക്ഷ്യവിഷബാധയെന്ന് കരുതുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സംഭവം നടന്ന വീട്ടിലെത്തി പരിശോധന നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top