09 August Sunday

കൂടത്തായി സീരിയല്‍ : കേസുകള്‍ ഒത്തുതീര്‍ക്കുന്നതിന് പ്രധാന സാക്ഷി അഞ്ച് കോടി ആവശ്യപ്പെട്ടു: ഫ്‌ളവേഴ്‌സ് ടിവി

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020

കൊച്ചി> കൂടത്തായി സീരിയല്‍ സംപ്രേഷണം ചെയ്യുന്നതിനും കേസുകള്‍ ഒത്തുതീര്‍ക്കുന്നതിനും അഞ്ച് കോടി രൂപ  കേസിലെ  പ്രധാന സാക്ഷി മുഹമ്മദ് ബാവ  അവശ്യപ്പെട്ടെന്ന് ഫ്‌ളവേഴ്‌സ് ടിവി. മുഹമ്മദ് ബാവ പണം ആവശ്യപ്പെട്ടെന്നവകാശപ്പെട്ട്  ചാനല്‍ ജീവനക്കാരനുമായി  നടത്തിയ ഫോണ്‍ സംഭാഷണം ചാനല്‍ കോടതിയില്‍ ഹാജരാക്കി. മുഹമ്മദ് ബാവ സീരിയല്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വാദം നടക്കവേയാണ് ചാനല്‍ സംഭാഷണം ഹാജരാക്കിയത്.

സീരിയല്‍ സംപ്രേഷണം കൂടത്തായി  കേസുകളെ ബാധിക്കുമെന്നും കേസിലെ കക്ഷികള്‍ക്ക് നീതി ലഭിക്കില്ലെന്നും സീരിയല്‍
സ്വതന്ത്ര്യവും നിഷ്പക്ഷവുമായ വിചാരണയിലുള്ള ഇടപെടലാണെന്നും സര്‍ക്കാര്‍ സത്യവാങ്ങ്മൂലം നല്‍കിയിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് എതിരല്ലെന്നും കോടതിക്ക് കൈമാറിയിട്ടുള്ള സ്‌ക്രിപ്റ്റിലെ, സംഭവവുമായി സാമ്യമുള്ള ഭാഗങ്ങള്‍ നീക്കി സീരിയല്‍ പുനര്‍ ആവിഷ്‌കരിക്കാമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.

 നേരത്തേ ചാനല്‍ സ്‌ക്രിപ്റ്റ് ഹാജാരാക്കുകയും അത് പരിശോധിച്ച പൊലീസ് സാമ്യമുള്ള 39 സന്ദര്‍ഭങ്ങള്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.പരമ്പര സംപ്രേഷണം സാക്ഷികളുടെ സ്വകാര്യതയിലുള്ള ഇടപെടലാണന്നും വിചാരണയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി

മുഹമ്മദ് ബാവയും കൊല്ലപ്പെട്ട റോയി തോമസിന്റെ സഹോദരിയുമാണ് കോടതിയെ സമീപിച്ചത്.കേസിന്റെ അവാസാന വാദം ജസ്റ്റീസ് ടി.വി അനില്‍ കുമാറിന്റെ കോടതിയില്‍ അടുത്തയാഴ്ച തുടരും

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top