16 December Monday

ദുരിതാശ്വാസ വിഭവ സമാഹരണത്തിൽ കൈ താങ്ങായി കുട്ടിക്കൂട്ടം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

ദുരിതാശ്വാസ സംഭരണ കേന്ദ്രത്തിൽ സഹായവുമായെത്തിയ വിദ്യാർത്ഥികൾ

കൊച്ചി> ജില്ലാ ഭരണകൂടത്തിൽ ദുരിതാശ്വാസ വിഭവ സമാഹരണത്തിൽ പുതു മാതൃകയായി 'കുട്ടിക്കൂട്ടം' എത്തി. അയൽവാസികളും കളിക്കൂട്ടുകാരുമായ ആറംഗ വിദ്യാർത്ഥി സംഗമാണ് തങ്ങൾ മിച്ചം പിടിച്ച പണമുപയോഗിച്ച് വാങ്ങിയ ദുരിതാശ്വാസ സാമഗ്രികളുമായി കളക്ട്രേറ്റിലെ വിഭവ സമാഹരണ കേന്ദ്രത്തിലെത്തിയത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള കുഞ്ഞുടുപ്പുകളും ബിസ്കറ്റടക്കമുള്ള സാധനങ്ങളുമായി കേന്ദ്രത്തിലെത്തിയ ഇവർ അത് ഉദ്യോഗസ്ഥർക്ക് കൈമാറി.

കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി അഭിനവ് മഹേശ്വർ, മേരി മാത പബ്ലിക് സ്കൂളിലെ അഭിനവ് രതീഷ്, മോറക്കാല സെന്റ് മേരീസ് എച്ച് എസ് എസ്. ഏഴാം ക്ലാസ് വിദ്യാർത്ഥികളായ ഇ ഡി. അഖിൽ, ഇ ഡി അമൽ, സെൻറ് ചാൾസ് കോൺവന്റ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി അർജുൻ റെജി,  തൃക്കാക്കര സെന്റ് ജോസഫ് ഇ എം എച്ച് എസ് എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി കിരൺ. കെ. ഗിരി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

പോക്കറ്റ് മണിയായി ലഭിച്ച പണമുപയോഗിച്ചും അയൽവാസികളിൽ നിന്നും ബന്ധുക്കളിൽ നിന്നും ശേഖരിച്ചുമാണ് സാമഗ്രികൾ വാങ്ങാനാവശ്യമായ പണം ഇവർ ശേഖരിച്ചത്.
 


പ്രധാന വാർത്തകൾ
 Top