21 September Saturday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം എ യൂസഫലി 5 കോടി രൂപ കൈമാറി

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

തിരുവനന്തപുരം> കാലവര്‍ഷക്കെടുതി ദുരന്തം വിതച്ച കേരളത്തിന് കൈത്താങ്ങാകാന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി നല്‍കി.

എം.എ. യൂസഫലിക്കുവേണ്ടി ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ എം.എ. നിഷാദ് 5 കോടിയുടെ ഡിഡി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ലുലു റീജിനല്‍ ഡയറക്ടര്‍ ജോയി സദാനന്ദന്‍ നായര്‍, ലുലു കോമേഷ്യല്‍ മാനേജര്‍ സാദിക് കാസിം, ലുലു ഗ്രൂപ്പ് മിഡീയ കോ- ഓര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ് എന്നിവര്‍ സംബന്ധിച്ചു.

 


പ്രധാന വാർത്തകൾ
 Top