23 March Saturday

റീബില്‍ഡ് കേരള: എറണാകുളത്ത് ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് 151.97 കോടി രൂപ വിതരണം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Saturday Feb 16, 2019

പറവൂരില്‍ പ്രളയാനന്തരം പുനര്‍നിര്‍മ്മിച്ച വീടുകള്‍ ജില്ലാ കലക്ടര്‍ സന്ദര്‍ശിക്കുന്നു

കാക്കനാട് > പ്രളയത്തില്‍ ഭാഗികമായി തകര്‍ന്ന വീടുകളുടെ പുനരുദ്ധാരണത്തിന് എറണാകുളം ജില്ലയിലെ ഗുണഭോക്താക്കള്‍ക്ക് 151.97 കോടി രൂപ വിതരണം ചെയ്‌തതായി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. ധനഹായ വിതരണം 70 ശതമാനം പൂര്‍ത്തിയായി.

റീബില്‍ഡ് കേരള ആപ്ലിക്കേഷനുപയോഗിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹായത്തോടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്.  എഞ്ചിനീയര്‍മാരുടെ സഹായത്തോടെ നാശനഷ്‌ടത്തിന്റെ ശതമാനവും വിലയിരുത്തി.  86341 അപേക്ഷകള്‍ ലഭിച്ചതിലെ 6640 ഇരട്ടിപ്പുകളൊഴിവാക്കി 79701 പേരുടെ അന്തിമ ലിസ്റ്റ് തയ്യാറാക്കി. ഇതില്‍ 56568 പേര്‍ക്ക് ധനസഹായം നല്‍കിക്കഴിഞ്ഞു.

നാശനഷ്ടം 15 ശതമാനം വരെയുള്ള വീടുകള്‍ക്ക് 403300000 രൂപയും 16-29 ശതമാനം വരെയുള്ളവയ്ക്ക് 878160000  രൂപയും 30-59 ശതമാനം വരെയുള്ളവയ്ക്ക് 16225000 രൂപയും 60- 74 ശതമാനം വരെയുള്ളവയ്ക്ക് 76000000 രൂപയുമാണ് വിതരണം ചെയ്‌തത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top