18 November Monday

പ്രളയം ബാധിച്ചത്‌ 1038 വില്ലേജിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

തിരുവനന്തപുരം > സംസ്ഥാനത്ത്‌ 13 ജില്ലയിൽ 1038 വില്ലേജുകളെ പ്രളയബാധിതപ്രദേശമായി പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടർന്നുള്ള പ്രളയത്തിലും ഉരുൾപൊട്ടലും വൻനാശനഷ്ടം നേരിട്ട പ്രദേശങ്ങളാണിവ. 

തൃശൂർ ജില്ലയിലാണ്‌ കൂടുതൽ വില്ലേജുകൾ–-215. കുറവ്‌ കൊല്ലത്തും–-അഞ്ച്‌.മലപ്പുറം–-138, പാലക്കാട്‌–-124, കോഴിക്കോട്‌–-115, പത്തനംതിട്ട–-22, ആലപ്പുഴ–-55, കോട്ടയം–-59, ഇടുക്കി–-38, എറണാകുളം–-62, വയനാട്‌–-49, കണ്ണൂർ–-95, കാസർകോട്‌–-61 എന്നിങ്ങനെയാണ്‌ മറ്റു ജില്ലകളിലെ കണക്ക്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top