28 September Tuesday

നാളെമുതൽ 
പ്രളയ സെസ്‌ ഇല്ല

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021


തിരുവനന്തപുരം
പ്രളയ സെസ് സമാഹരണം‌ ‌ശനിയാഴ്‌ച അവസാനിക്കും. ഞായറാഴ്‌ച മുതൽ വിൽപ്പനകളിൽ പ്രളയ സെസ്‌ ചുമത്തില്ല. അഞ്ചു ശതമാനത്തിനു മുകളിൽ ജിഎസ്‌ടിയുള്ള സാധനങ്ങൾക്ക്‌ ഒരു ശതമാനം വിലക്കുറവുണ്ടാകും. സ്വർണവിലയിൽ കാൽ ശതമാനം സെസ്‌ ഒഴിവാകും.

മഹാപ്രളയത്തെ തുടർന്ന് കേരള പുനർനിർമാണത്തിനാണ് സെസ് ഏർപ്പെടുത്തിയത്‌. 2019 ആഗസ്ത് ഒന്നുമുതൽ രണ്ടു വർഷത്തേക്ക്‌ ഏർപ്പെടുത്തിയ സെസ്‌ ജൂലൈയിൽ അവസാനിപ്പിക്കുമെന്ന്‌ കഴിഞ്ഞ ബജറ്റിലും പ്രഖ്യാപിച്ചിച്ചിരുന്നു. സെസ്‌ ഒഴിവാക്കാൻ ബില്ലിങ്‌ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്താൻ വ്യാപാരികൾക്ക്‌ ജിഎസ്‌ടി വകുപ്പ്‌ നിർദേശം നൽകിയിട്ടുണ്ട്.  ഇതിലൂടെ 1600 കോടിയോളം രൂപ സമാഹരിക്കാനായെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top