10 August Monday

പിറന്നാളാഘോഷത്തിനായുള്ള തുകയും ദുരിതാശ്വാസ നിധിയിലേയ്‌ക്ക്; സ്വര്‍ണാഭരണം നല്‍കി ദമ്പതികള്‍

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

തിരുവനന്തപുരം> മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു വളകളും ഒരു മാലയും നല്‍കി പേരൂര്‍ക്കട സ്വദേശി അനീഷും ഭാര്യ ഡോ. ഗായത്രിയും. വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന് ഇവര്‍ സ്വര്‍ണം കൈമാറി. മകന്‍ ആറു വയസ്സുകാരന്‍ ജയകൃഷ്ണനും ഒപ്പം ഉണ്ടായി.

അയ്യങ്കാളി കള്‍ച്ചറല്‍ ട്രസ്റ്റ് ഒരു ലക്ഷം രൂപ നല്‍കി. കെ.പി.എം.എസ് പ്രസിഡന്റ് പുന്നല ശ്രീകുമാര്‍ തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

കിളിമാനൂര്‍ കൈലാസംകുന്ന് പി.വി.എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച 25,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.തിരുവനന്തപുരം പാലോട് പേരയം സ്വദേശി വിഷ്ണുപ്രസാദ് - ചിത്ര ദമ്പതികളുടെ മകള്‍ അന്നലക്ഷ്മിയുടെ നാലാം പിറന്നാളിന് മാറ്റിവെച്ച തുകയും ദുരിതാശ്വാസത്തിലേക്കായി നല്‍കുകയായിരുന്നു
 

 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top