15 October Tuesday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എഫ്എസ്ഇടിഒ നാലുകോടി നല്‍കി

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2019

 തിരുവനന്തപുരം> പ്രളയദുരിതബാധിതരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അധ്യാപകരില്‍ നിന്നും ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍സ് (എഫ്.എസ്.ഇ.ടി.ഒ) സമാഹരിച്ച 4,03,89,031 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

എഫ്.എസ്.ഇ.ടി.ഒ ജനറല്‍ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി, പ്രസിഡന്റ് കെ.സി. ഹരികൃഷ്ണന്‍, കെ.ജെ. ഹരികുമാര്‍, ഇ. പ്രേംകുമാര്‍, ടി.എസ്. രഘുലാല്‍, വി. സുരേഷ് കുമാര്‍, ടി. സുബ്രഹ്മണ്യന്‍, എസ്. അനില്‍കുമാര്‍, എം. ഷാജഹാന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

 


പ്രധാന വാർത്തകൾ
 Top