22 October Tuesday

ഹാജിമാർ ദുരിതാശ്വാസനിധിയിലേക്ക്‌ 7.45 ലക്ഷം രൂപ നൽകി

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2019

നെടുമ്പാശേരി
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജ് കർമം നിർവഹിക്കാൻ നെടുമ്പാശേരിയിൽനിന്നും പുറപ്പെട്ടവർ മടങ്ങിയെത്തിയപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 7,45,000 രൂപ. നാലു ദിവസങ്ങളിലായി മടങ്ങിയെത്തിയ ഹാജിമാരിൽനിന്നും ഹജ്ജ് വളന്റിയർമാരുടെ (ഖാദിമുൽ ഹജ്ജാജ്) നേതൃത്വത്തിലാണ് തുക സമാഹരിച്ചത്.

ഓരോ വിമാനവും നെടുമ്പാശേരിയിൽ എത്തിയശേഷം തുക ഹജ്ജ് കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. കരിപ്പൂരിൽനിന്ന് യാത്രയായ ഹാജിമാരും ഇത്തരത്തിൽ ദുരിതാശ്വാസഫണ്ട് ശേഖരിച്ച് നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത്  മന്ത്രി കെ ടി ജലീലിന്റെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ ഹജ്ജ് കമ്മിറ്റി ഭാരവാഹികൾ തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. കഴിഞ്ഞവർഷം മുഴുവൻ തീർഥാടകരും യാത്രയായത് നെടുമ്പാശേരിയിൽ നിന്നായിരുന്നു. അന്ന് 25 ലക്ഷം രൂപയാണ് ഹാജിമാർ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.


പ്രധാന വാർത്തകൾ
 Top