കളമശേരി > ഇടപ്പള്ളി ടോള്‍ എ കെ ജി ഗ്രന്ഥശാലയില്‍ നടന്ന സംഗീത പരിപാടിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോതിരം ഊരി നല്കി സഹോദരിമാര്‍. കടവന്ത്ര ചിലവന്നൂര്‍ ഗാലക്സി ക്ലിഫോര്‍ഡ് ഫ്ളാറ്റില്‍ താമസിക്കുന്ന നിര്‍മ്മലയും ശോഭയുമാണ് കയ്യിലെ മോതിരം ഊരി നല്കാന് തയ്യാറായത്.
പ്രളയ ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാന്‍ ഗ്രന്ഥശാല ഹാളില്‍ കൊച്ചിന് മന്‍സൂര്‍ അവതരിപ്പിച്ച കാരുണ്യ സംഗീതയാത്ര എന്ന പരിപാടി ആസ്വദിക്കാനായി
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരെത്തിയിരുന്നു. പരിപാടിക്കിടെ ഇരുവരും മുന്നോട്ട് വന്ന് മോതിരം ഊരി നല്‍കുകയായിരുന്നു.
ചടങ്ങില്‍ നൂറോളം പേര് പണവും സാധനങ്ങളും സംഭാവന ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..