17 September Tuesday

ഉരുള്‍പൊട്ടല്‍ വിഴുങ്ങിയ പുത്തുമല മേഖലയില്‍ മൂന്ന് ദിവസം കൊണ്ട് വൈദ്യുതി പുന:സ്ഥാപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

തിരുവനന്തപുരം> ഉരുള്‍പൊട്ടലില്‍ ഏറ്റവുമധികം നാശനഷ്ടമുണ്ടായ പുത്തുമല മേഖലയിലെ മുണ്ടക്കൈ, അപ്പമല, ചൂരല്‍മല, വില്ലജ്, എക്‌സ്‌ചേഞ്ച്, ഏലവയല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മറുകളിലും ബന്ധപ്പെട്ട ഉപഭോക്താക്കള്‍ക്കും വൈദ്യുതി പുനഃസ്ഥാപിച്ചതായി മുഖ്യമന്ത്രി.

 പ്രകൃതി സംഹാര താണ്ഡവമാടിയ പുത്തുമലയില്‍ ആറു കിലോമീറ്ററോളം 11 കെവി  ലൈന്‍ പുതുക്കി പണിത് ഒരു കിലോമീറ്റര്‍ പുതിയ ലൈനും കേവലം മൂന്ന് ദിവസം കൊണ്ട് പൂര്‍ത്തീകരിച്ചത് കോണ്‍ടാക്ടര്‍മാരുടേയും, കെ എസ് ഇ ബി എല്‍ ജീവനക്കാരുടേയും ആശ്രാന്ത പരിശ്രമം മൂലമാണ്.

പ്രളയത്തില്‍ മുങ്ങിയ വീടുകളിലെ വയറിംഗ് പരിശോധന കെ എസ് ഇ ബി എല്‍, ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ്, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ദ്രുത ഗതിയില്‍ നടന്നുവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top