16 November Saturday

കണ്ണൂര്‍ മെഡിക്കല്‍ കോളേജ് 69,10,317 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019

കണ്ണൂര്‍ > കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ 2018- 19 വര്‍ഷത്തെ സാലറി ചലഞ്ചിലൂടെ പിരിച്ചെടുത്ത തുകയായ 69,10,317 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക്
 നല്‍കി. ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍, പ്രിന്‍സിപ്പല്‍ ഡോ. എന്‍ റോയ് തുടങ്ങിയവര്‍ ചേര്‍ന്ന് ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി.

എല്‍ഐസി. ഡവലപ്‌മെന്റ് ഓഫീസേഴ്‌സ് നാഷണല്‍ ഫെഡറേഷന്‍ ചാരിറ്റബില്‍ ട്രസ്റ്റ് - 2 ലക്ഷം രൂപ.വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആര്‍. രാധാകൃഷ്ണന്‍ നായര്‍ [ മകളുടെ വിവാഹദിവസമായ ഇന്ന് ( ചൊവ്വ) ] - ഒരു ലക്ഷം രൂപ സംഭാവന നല്‍കി.

നവമലയാളി ഓണ്‍ലൈന്‍ മാഗസിന്‍ - ഒരു ലക്ഷം രൂപ.

ആറ്റുകാല്‍ റസിഡന്റ്‌സ് അസോസിയേഷന്‍ - ഒരു ലക്ഷം രൂപ.

പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ - പത്തു ലക്ഷം രൂപ.

ചവറ കെഎംഎംഎല്‍ - പതിനഞ്ച് ലക്ഷം രൂപ.

മന്ത്രി കെ. രാജു - ഒരു ലക്ഷം രൂപ.

പുനലൂര്‍ എന്‍.എസ്.വി. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് സമാഹരിച്ച 30,000 രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി.

എറണാകുളം പാറക്കടവ് കുടുംബശ്രീ സി.ഡി.എസ് - രണ്ടു ലക്ഷം രൂപ എന്നിങ്ങനെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കി

 


പ്രധാന വാർത്തകൾ
 Top