21 September Saturday

കവളപ്പാറയില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019

മലപ്പുറം> കവളപ്പാറ ദുരന്തത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

തെരച്ചില്‍ നടത്തുന്നതിനായി ഹൈദരാബാദ് നാണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിദഗ്ധ സംഘം എത്തി. ജിപിആര്‍(ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാര്‍) ഉപയോഗിച്ചാണ് ഇന്നത്തെ തെരച്ചില്‍ നടക്കുന്നത്.

രണ്ടു ശാസ്ത്രജ്ഞന്‍മാരും ഒരു ടെക്‌നിക്കല്‍ അസിസ്റ്റന്റും മൂന്ന് ഗവേഷകരും ഉള്‍പ്പെട്ടതാണ് സംഘം
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top