22 September Sunday

ഭീതി ഒഴിയുന്നു; മരണം 111

സ്വന്തം ലേഖകൻUpdated: Saturday Aug 17, 2019

തിരുവനന്തപുരം> സംസ്ഥാനത്ത് മഴഭീതിയുടെ അന്തരീക്ഷം മാറുന്നു.  വ്യാഴം, വെള്ളി ദിവസങ്ങളിലായി ഒമ്പത്‌ മരണംകൂടി സ്ഥിരീകരിച്ചു.  മരണസംഖ്യ 111 ആയി.  40 പേർക്കാണ്‌ പരിക്കേറ്റത്‌. കാണാതായ 31 പേരെക്കുറിച്ച്‌ വിവരം ലഭ്യമായിട്ടില്ല. 91 ദുരിതാശ്വാസ ക്യാമ്പുകളിൽ 46,450 കുടുംബങ്ങളിലെ 1.47 ലക്ഷം പേരുണ്ട്‌.  രണ്ടു ദിവസമായി 44,032 പേർ വീട്ടിലേക്ക്‌ മടങ്ങിയതോടെ 232 ക്യാമ്പുകളുടെ പ്രവർത്തനം അവസാനിപ്പിച്ചു.

1160 വീട്‌ പൂർണമായും 11,935 വീട്‌ ഭാഗികമായും തകർന്നു. അടുത്ത അഞ്ചു ദിവസം മഴ താരതമ്യേന കുറവായിരിക്കുമെന്നാണ്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്‌.

പുത്തുമലയിൽ തെരച്ചിൽ തുടരുന്നു

കൽപ്പറ്റ
മേപ്പാടി പുത്തുമലയിൽ ഇനിയും കണ്ടെത്താനുള്ള ഏഴുപേർക്കായി തെരച്ചിൽ തുടരുന്നു.  മൃതദേഹം മണത്ത്‌ കണ്ടുപിടിക്കുന്ന  മൂന്ന്‌  സ്‌നിഫർ ഡോഗുകളെ കൊണ്ടുവന്ന്‌  പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. പതിനേഴുപേരാണ്‌ ഉരുൾപൊട്ടലിൽ അപകടത്തിൽപ്പെട്ടത്‌. 10 പേരുടെ മൃതദേഹം ലഭിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top