27 May Wednesday

"ബിജെപിയുടെ അഞ്ച്‌ സവിശേഷതകൾ വിവരിക്കുക'; വിവാദമായി സിബിഎസ്‌ഇ ചോദ്യ പേപ്പർ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 18, 2020

തിരുവനന്തപുരം > സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയില്‍ ബിജെപിയെക്കുറിച്ചുള്ള ചോദ്യം വിവാദമാകുന്നു. സാമൂഹ്യശാസ്ത്ര പരീക്ഷയിലാണ് ബിജെപിയുടെ അഞ്ച് സവിശേഷതകള്‍ എഴുതാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ചോദ്യത്തിന്റെ ഉത്തരത്തിന് അഞ്ച് മാര്‍ക്കാണ് ലഭിക്കുക.

ഇന്ന് നടന്ന സാമൂഹ്യശാസ്ത്ര പരീക്ഷയില്‍ മൂന്ന് സെറ്റ് ചോദ്യങ്ങളാണ് ഉള്ളത്. ഇതില്‍ രണ്ടാമത്തെ സെറ്റിലാണ് ബിജെപിയെക്കുറിച്ചുള്ള ചോദ്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്. 31മത്തെ ചോദ്യമാണിത്.

സെക്ഷന്‍ സി വിഭാഗത്തിലെ മറ്റ് ചോദ്യങ്ങള്‍ ഓപ്ഷണലാണ്. എന്നാല്‍ ബിജെപിയുടെ പ്രത്യേകതകളെക്കുറിച്ചുള്ള ചോദ്യം നിര്‍ബന്ധമായും എഴുതേണ്ട ചോദ്യമാണ്. ബിജെപിയെക്കുറിച്ചുള്ള ചോദ്യം ഉള്‍പ്പെടുത്തിയതിനെതിരെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top